രോഗബാധിതനായ സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു; പിന്നാലെ സഹോദരി ഭർത്താവിനും വിയോഗം; മരിച്ചത് കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും,പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ.ചെല്ലയ്യൻ നാടാറും (69),ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്.എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹനനുമാണ്(55) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

Advertisements

അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയു വിൽ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യൻ നാടാരെ കാണാൻ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനൻ എത്തിയത്.
തുടർന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്ക് മടങ്ങുബോൾ ശാരീരിക പ്രശ്‌നം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തികയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ പ്രാഥമികശുശ്രൂഷ നൽകും മുമ്പേ തന്നെ മരണം സംഭവിച്ചു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ രോഗം ഗുരുതരമായി ചെല്ലയ്യൻ നാടാരുടെയും വിയോഗം ഉണ്ടായത്. സ്റ്റാൻലി മോഹനന്റെ സംസ്‌ക്കാരം ജന്മനാടായ മാർത്താഢത്ത് ഇന്ന് നടന്നു.
ചെല്ലയ്യൻ നാടാരുടെ സംസ്‌ക്കാരം സെപ്റ്റംബർ ഒൻപത് വെള്ളി രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.