മുൻമന്ത്രി സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസിൻ്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍

കോട്ടയം ചെല്ലിയൊഴുക്കം വല്ല്യാത്ത് (ബീന ട്രാവല്‍സ്) ബോബി മാത്യുവിന്റെ ഭാര്യ അഡ്വ. സിനി തോമസ് (53) അന്തരിച്ചു. സംസ്‌കാരം നാളെ മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍. പരേത ചങ്ങനാശേരി ചെന്നിക്കര കുടുംബാഗവും മുന്‍മന്ത്രി സി.എഫ്. തോമസിന്റെ മകളുമാണ്. മൃതദേഹം നാളെ രാവിലെ 8.30ന് ഭവനത്തില്‍ കൊണ്ടുവരും. മക്കള്‍: ക്രിസ്റ്റന്‍ ബോബി, ബെര്‍ക്ക ബോബി (ഇരുവരും കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്).

Advertisements

Hot Topics

Related Articles