കോട്ടയം: സർവീസിന് ശേഷം യാർഡിലേയ്ക്ക് കൊണ്ടു പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ നിന്നും എത്തിയ മറ്റൊരു സ്വകാര്യ ബസിൽ ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല. മദ്യപിച്ച് വാഹനം ഓടിച്ച ബസിന്റെ ഡ്രൈവർ വിഷ്ണുവിനെ (32) ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാക്കിൽ – ചിങ്ങവനം റോഡിൽ ഇല്ലിവളവിലായിരുന്നു സംഭവം. വടവാതൂർ തേമ്പ്രവാൽക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിൽ മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. നിറയെ യാത്രക്കാരുമായാണ് സെന്റ് തോമസ് ബസ് എത്തിയത്. രണ്ടു ബസിന്റെയും മുൻ ഭാഗത്തെ ചില്ല് തകർന്നു. ഇയാളെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Advertisements