കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് കടത്ത് : മുണ്ടക്കയം സ്വദേശിയായ പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ 

കോട്ടയം : കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയിടത്തിൽ വീട്ടിൽ നിയാസ്(35) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 ല്‍  കാഞ്ഞിരപ്പള്ളി ഇടചോറ്റി ബസ്റ്റാൻഡിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.ഐ യും ഇപ്പോൾ കുമരകം എസ്.എച്ച്.ഓ യുമായ അൻസൽ എ.എസും സംഘവും പിടികൂടുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് കാഞ്ഞിരപ്പള്ളി സി.ഐ ആയിരുന്ന  ഷാജി ജോസ് ആണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്.

Advertisements

Hot Topics

Related Articles