കോട്ടയം പാലാ ഈരാറ്റുപേട്ടയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് : പരിക്കേറ്റത് ചിങ്ങവനം സ്വദേശിയ്ക്ക് 

പാലാ : കോട്ടയം പാലാ ഈരാറ്റുപേട്ടയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ ചിങ്ങവനം സ്വദേശി ഉണ്ണിമോൻ സാബുവിനെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഈരാറ്റുപേട്ട റൂട്ടിൽ നടയ്ക്കൽ ഭാഗത്തു വെച്ചായിരുന്നു അപകടം. ക്രിക്കറ്റ് കളി മൽസരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയാണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles