പാലാ: പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരായ രണ്ടു സ്ത്രീകളാണ് മരിച്ചത്. പാലാ ഇടമറുക് മേലുകാവ് നെല്ലാങ്കുഴിയിൽ വീട്ടിൽ ധന്യ സന്തോഷ് (38), അന്തിനാട് പാലാക്കുഴക്കുന്നേൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജോമോൾ ബെന്നി (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന പാലാ സെ്ന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ജോമോളുടെ മകളുമായ അന്ന മോളെ (12) പരിക്കുകളോടെ പാലാ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. 2 സ്‌കൂട്ടറുകളും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. 2 സ്ത്രീകൾക്കും ഒരു കുട്ടിയ്ക്കുമാണ് പരിക്ക് പറ്റിയത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃസാക്ഷികൾ പറയുന്നത്.പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.