കോട്ടയം: പാലാ പൂവരണിയിൽ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിൽ ആഞ്ഞിലിമരം കടപുഴകി വീണ് വൻ നാശം. കോട്ടയം പൊതുമരാമത്ത് വകുപ്പിലെ വർക്ക് സൂപ്രണ്ട് പാലാ പൂവരണി മീനച്ചിൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വള്ളോങ്കയം അംഗനവാടിയ്ക്കു സമീപം മുളങ്കാശേരിൽ പുത്തൻവീടിനു സമീപം സജിലാൽ സി.പിള്ളയുടെ വീടാണ് തകർന്നത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഇദ്ദേഹത്തിന്റെ വീടിനു മുകളിൽ പടുകൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണത്. വീടിന്റെ രണ്ടാം നില പൂർണമായും തകർന്നു. രണ്ടാം നിലയുടെ പല ഭാഗങ്ങളിലും മരം വീണ് സാരമായി തകർന്നിട്ടുണ്ട്. മരം വീണ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Advertisements