എം സി റോഡിൽ കോട്ടയം പള്ളം ബുക്കാന കവലയിൽ മിനി ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്; പരിക്കേറ്റത് ചങ്ങനാശേരി സ്വദേശിയ്ക്ക്; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് വിജിലൻസ് എസ്.പിയുടെ വാഹനത്തിൽ

കോട്ടയം: എം സി റോഡിൽ പള്ളം ബുക്കാന കവലയിൽ മിനി ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. ചങ്ങനാശേരി സ്വദേശി ഡെന്നിനാണ് പരിക്കേറ്റത്. പരിക്കേറ്റ് റോഡിൽ വീണു കിടന്ന യുവാവിനെ കോട്ടയം വിജിലൻസ് എസ്.പി ആർ.ബിനുവിന്റെ വാഹനത്തിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Advertisements

ഇന്ന് രാവിലെ 10 മണിയോടെ പള്ളം ബുക്കാന കവലയിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മിനി ലോറിയുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. ഈ സമയം ഇതുവഴി എത്തിയ വിജിലൻസ് എസ്.പിയുടെ വാഹനത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്കും നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം പൊലീസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്.

Hot Topics

Related Articles