കോട്ടയം : കോട്ടയം പള്ളിക്കത്തോട്ടില്‍ വീട്ടമ്മയ്ക്കും മകനും നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വീട് പണി നടക്കുന്ന സ്ഥലത്ത് മദ്യപിച്ചു കൊണ്ടിരുന്ന സംഘത്തിനെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന ആക്രമി സംഘം വീട്ടമ്മയേയും മകനേയും ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആക്രമത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട് പണി നടക്കുന്ന സ്ഥലത്ത് പണിക്കാര്‍ പോയ ശേഷം എത്തിയതായിരുന്നു പള്ളിക്കത്തോട് സ്വദേശികളായ ബാലാമണിയും മനുവും. ഈ സമയം ഇവരുടെ പണി നടക്കുന്ന സ്ഥലത്തെ മതിലില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു ആറംഗ സംഘം. വീട്ടമ്മയും മകനും മദ്യപാനം ചോദ്യം ചെയ്തതോടെ സുധീഷ് തങ്കച്ചന്‍ , കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആക്രമി സംഘം മനുവിനെ മര്‍ദ്ദിക്കുകയായിരുന്നു.
മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസ്സം പിടിക്കാന്‍ ചെന്ന ബാലാമണിയെ മുടിക്കു കുത്തിപ്പിടിച്ച് കരണത്തടിക്കുകയായിുന്നു ആക്രമി സംഘം. അംഗപരിമിതനായ മനുവിന് ആക്രമത്തില്‍ കൈക്ക് പരിക്കുണ്ട്. നിലവില്‍ മനു ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയനായിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്ക് എതിരെ കേസെടുത്തെങ്കിലും പ്രതികളെ സംരംക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്ന് പരാതിക്കാര്‍ ആരോപിച്ചു. പൊലീസ് നിലവില്‍ പരാതിക്കാരിയായ ബാലാമണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആക്രമികള്‍ മുന്‍പ് കഞ്ചാവ് കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് പള്ളിക്കത്തോട് സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കയാണ് ഇപ്പോള്‍ പുതിയ കേസും ഉണ്ടായിരിക്കുന്നത്. വീട്ടമ്മയെ അക്രമിച്ചിട്ടും മുൻപ് കഞ്ചാവ് കേസിൽ പ്രതികളായ ഇവർക്കെതിരെ കേസെടുക്കാൽ പൊലീസ് കേസെടുക്കാൻ വൈകിയതിൽ നാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്.