പാമ്പാടി: ടൗണിൽ നിയന്ത്രണം നഷ്ടമായ കാർ റസ്റ്ററന്റിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ റസ്റ്ററന്റ് തകർന്നെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാമ്പാടിയിൽ കാർഷിക വിപണന കേന്ദ്രത്തിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന കോഫി ഹൗസിലേയ്ക്കാണ് റസ്റ്ററന്റിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ മുൻവശത്തെ കണ്ണാടിയും, ഉപകരണങ്ങളും അപകടത്തിൽ തകർന്നു. പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം അറിഞ്ഞ് പാമ്പാടി പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements