കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിലെ മോഷണം: 50 പവനിലേറെ മോഷ്ടിച്ചത് സ്വന്തം മകൻ തന്നെ : മോഷണം റമ്മി കളിച്ചും ലോട്ടറി നടത്തിയും തുലച്ച കടം വീട്ടാൻ ; പ്രതിയെ കസ്റ്റഡിയിൽ എടുത്തു പൊലീസ്

കോട്ടയം : കോട്ടയം പാമ്പാടി കൂരപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻലേറെ കവർന്ന കേസിൽ പ്രതി മകൻ തന്നെ. റമ്മി കളിച്ചും ലോട്ടറി നടത്തിയും തുലച്ച കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ജാഗ്രത ന്യൂസിനോട് പറഞ്ഞു.

Advertisements

കഴിഞ്ഞ ദിവസം കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ ലധികം സ്വർണവും പണവും കവർന്നു. കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, മോഷ്ടാവിനെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിൻ്റെ പല ഭാഗത്തു നിന്നും കണ്ടെടുത്തു. ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ
ദേവാലയത്തിലേക്ക് പോയ സമയത്തും, മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് കവർച്ച നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം പുറത്തുവന്നതിലും പിന്നാലെ ശാസ്ത്രീയ അന്വേഷണസംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും , പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിനെ സംശയത്തിന് ഇടയാക്കിയത്.

വീടിൻറെ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറി മോഷണം നടത്തിയത്. വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ ആയിരുന്നു മോഷണം നടന്നത്. അതുകൊണ്ടുതന്നെ വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യം മുതൽ സംശയിച്ചിരുന്നത്. ഇത് തുടർന്നാണ് പോലീസ് സംഘം വൈദികന്റെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യില്ല പ്രതി കുറ്റം സമ്മതിച്ചത്.

റമ്മി കളിച്ചും പാമ്പാടിയിൽ ലോട്ടറി കട നടത്തിയും ഇയാൾക്ക് അമിതമായ കടം ഉണ്ടായിരുന്നു. ഈ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് പദ്ധതിയിട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്തതിനുശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.