കോട്ടയം: വയനാട് ചൂരൽ മലയിൽ പ്രകൃതിദുരന്തത്തിൽപ്പെട്ട് തകർന്നുപോയ യാമിസ് സ്റ്റുഡിയോ മേപ്പാടിയിൽ പുനർ നിർമ്മിച്ചുകൊടുത്ത കോട്ടയം ജില്ലയിലെ പാമ്പാടി യൂണിറ്റിന്റെ പ്രവർത്തനം മാതൃകാപരമായി. അർഹതയുള്ളവരെ കണ്ടെത്തി സഹായിക്കുക എന്ന ആശയം പൂർണ്ണമാക്കുവാൻ അവർ ഏറെ വിയർപ്പൊഴുക്കി അവർക്ക് അനുയോജ്യമായ ഒരു മുറി കണ്ടെത്താനും അതൊരു ഷോറുമായി ഫർണീഷ് ചെയ്യുവാനും അതിൽ ആവശ്യമായ സാധനസാമഗ്രികൾ വാങ്ങി നൽകാനും അവർ പലകുറി വയനാട്ടിലേയ്ക്ക് യാത ചെയ്തു അവരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലം ഇന്നലെ സഫലമായി.
പാമ്പാടിയിലെ വ്യാപാരികളിൽ നിന്ന് വയനാട് ദുരിത സഹായ ഫണ്ട് സ്വരൂപിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോജൻ ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സക്കറിയ ഭദ്രദീപം തെളിയിച്ചു ജനറൽ സെക്രട്ടറി ശിവ ബിജു, ട്രഷറർ ബൈജൂ സി ആൻഡ്രൂസ്, രക്ഷാധികാരി ഷാജി പി മാത്യു, സെക്രട്ടറി ഷാജൻ ജോസ് മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ടി അഷറഫ് എന്നിവർ പങ്കെടുത്തു.