കോട്ടയം : കോട്ടയത്ത് പാമ്പാടിയിൽ ജൂവലറിയിൽ കവർച്ച നടന്ന സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് ഓഫീസിലെ എസ് ഐ രാജേഷ് മണിമലയാണ് രേഖചിത്രം തയ്യാറാക്കിയത്.
മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് കഴിഞ്ഞ ദിവസം സ്വർണം കവർന്നത്. മോഷണ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഗവ.താലൂക്ക് ഹോസ്പിറ്റലിനു സമീപം കൈയ്യാല പറമ്പിൽ ജൂവല്ലറിയിലാണ് മോഷണം നടന്നത്.
യുവാവ് മാല വാങ്ങാനാണെന്ന് പറഞ്ഞതു പ്രകാരം സ്വർണ മാലകൾ തെരഞ്ഞെടുക്കാനായി നൽകി. എന്നാൽ ഉടമയുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ ഇയാൾ സ്വർണാഭരണങ്ങളുമായി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാൾ ധരിച്ചിരിക്കുന്ന വസ്ത്രം ഏതെങ്കിലും കടയിലെ യൂണിഫോം ആണോ എന്ന് സംശയം പോലീസ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ യുവാവിനെയോ,
ഈ യൂണിഫോം ഏതെങ്കിലും കടകളിൽ ഉള്ളതായി അറിയാവുന്നവരോ
പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോൺ:
04812505322
SHO – 9497987079
SI – 9497980340