പനച്ചിക്കാട്: കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെംമ്പർ പികെ വൈശാഖ് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ 12 ആം വർഡിൽ ഉൾപെടുന്ന രേവതിപ്പടി- തുരുത്തിപളളി റോഡിന്റെ നിർമ്മാണോദ്ഘാടനം ശ്രീ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.
കിഡ്സ് സിറ്റി സ്കൂൾ, ഗ്യാസ് ഏജൻസി, നിരവധി കമ്പനികൾ, കോളാകുളം മലവേടർ കോളനി എന്നിവയിലേക്ക് നിരവധി ആളുകൾ ഉപയോഗിക്കുന്ന വഴി നവീകരണം ചെയ്തിട്ട് 14 വർഷം കഴിഞ്ഞിരുന്നു. കുഴിമറ്റം നിന്ന് പത്താമുട്ടം പോകുവാനുള്ള എളുപ്പ വഴി കൂടിയാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, ബോക്ക് പഞ്ചായത്ത് മെമ്പർ ഇ.ആർ സുനിൽകുമാർ, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ്, യൂത്ത്കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ് കുറിച്ചി ഗ്രാമ പഞ്ചായത്തംഗം മജീഷ്, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സുപ്രിയ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.