പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം: ഇന്ന് ക്ഷേത്രത്തിൽ സാരസ്വതം സ്‌കോളർഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും നടക്കും

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രത്തിൽ സാരസ്വതം സ്‌കോളർഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും നടക്കും. ഉച്ചയ്ക്ക് 12 ന് സാരസ്വതം സ്‌കോളർഷിപ്പ് വിതരണവും കച്ഛപി പുരസ്‌കാരവിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അധ്യക്ഷത വഹിക്കും. പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ഗോപകുമാർ പനച്ചിക്കാടിനും , പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ മുല്ലക്കര സുഗുണനും പുരസ്‌കാരം വിതരണം ചെയ്യും. വൈകിട്ട് ആറരയ്ക്ക് സംഗീത സരസ്വതി പുരസ്‌കാര വിതരണം നടക്കും. കലാമണ്ഡലം പള്ളം മാധവന്റെ അനുസ്മരണത്തിന്റെ ഭാഗമായി പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയിരിക്കുന്ന സംഗീത സരസ്വതി പുരസ്‌കാരം കലാമണ്ഡലം ഹരീഷ്‌കുമാറിന് സിനിമാ താരം ശ്രീലത നമ്പൂതിരി വിതരണം ചെയ്യും.

Advertisements

Hot Topics

Related Articles