കോട്ടയം പനച്ചിക്കാട് ചാന്നാനിക്കാട് സ്‌കൂളിനു സമീപം പാടശേഖരത്തിൽ തീ പിടിച്ചു; തീ പടർന്നത് പരിഭ്രാന്തി പടർത്തി; വീഡിയോ കാണാം

കോട്ടയം: വേനൽ കനത്തതോടെ പാടശേഖരങ്ങൾ തീ പിടിക്കുന്നത് പതിവാകുന്നു. ഞായറാഴ്ച വൈകിട്ടോടെ കോട്ടയം പനച്ചിക്കാട് ചാന്നാനിക്കാട് പ്രദേശത്ത് സ്‌കൂളിനു പിന്നിലെ പാടശേഖരത്തിലാണ് തീ പടർന്നു പിടിച്ചത്. പാടശേഖരത്തിൽ നിന്നും തീയും പുകയും ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Advertisements

Hot Topics

Related Articles