കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് ഭരണ സമിതിയ്ക്കെതിരെ അവിശ്വാസം : അവിശ്വാസ പ്രമേയത്തിന് അപേക്ഷ നൽകിയത് സി പി എം 

കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ്. സിപിഎം നേതൃത്വം നൽകുന്ന പ്രതിപക്ഷമാണ് പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് സമർപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആനീ മാമൻ വൈസ് പ്രസിഡൻറ് റോയി മാത്യു എന്നിവർക്കെതിരെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് സമർപ്പിച്ചത്. വരണാധികാരി വള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 23 അംഗ പഞ്ചായത്തിൽ 10 അംഗങ്ങളുടെ പിൻതുണയോടെയാണ് കോൺഗ്രസ് ഭരണം നടത്തുന്നത്. സിപിഎമ്മിന് എട്ടും , ബി ജെ പി യ്ക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.