പനച്ചിക്കാട് : മണിക്കൂറുകൾ മീൻ വലയിൽ കുരുങ്ങിക്കിടന്ന മൂർഖൻ പാമ്പിനെ ജനപ്രതിനിധികളുടെ ഇടപെടലിൽ സ്നേയ്ക് റെസ്ക്യൂവർ രക്ഷപെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടുകൂടിയാണ് ചോഴിയക്കാട് വടക്കേ കരുമാങ്കൽ മിനോയി കെ തോമസിന്റെ പുരയിടത്തിന്റെ സൈഡിൽ പാടത്തോട് ചേർന്ന ഭാഗത്താണ് വലയിൽ കുരുങ്ങിയ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടത് . ആറടിയോളം നീളമുണ്ടായിരുന്ന പാമ്പ് ഇര വിഴുങ്ങിയ നിലയിലുമായിരുന്നു .
വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവും പഞ്ചായത്തംഗം ജയൻ കല്ലുങ്കലും വനം വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ഒരു മണിയോടുകൂടി തിരുവാർപ്പ് സ്വദേശിയായ സ്നേയ്ക് റെസ്ക്യൂവർ ഡോ. വിശാൽ സോണി സ്ഥലത്തെത്തി. വലയിൽ നിന്നും പാമ്പിനെ വേർപെടുത്തൽ വിശാലിന് ഒറ്റയ്ക്കു ചെയ്യുവാൻ ബുദ്ധിമുട്ടായിരുന്നതിനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവും നാട്ടുകാരനായ കച്ചേരിക്കവല കാലായിൽ റെജിയും ഒപ്പം ചേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലയ്ക്ക് പുറത്തുവന്ന പാമ്പിന്റെ തലയ്ക്ക് പിൻഭാഗം വിശാൽ ഹുക്ക് കൊണ്ട് ചേർത്തു പിടിച്ചപ്പോൾ റെജി കത്രിക കൊണ്ട് ബാക്കി ഭാഗത്തെ വല മുറിച്ചു മാറ്റി. പുറത്ത് വന്ന പാമ്പിനെ കൂട്ടിലാക്കുവാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു തുണി സഞ്ചി ചേർത്തു പിടിച്ചു. സഞ്ചിയിലാക്കിയ പാമ്പിനെ പാറമ്പുഴയിലെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.