കോട്ടയം : പാറമ്പുഴയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നട്ടാശ്ശേരി സ്വദേശി തൃപ്പക്കൽ വീട്ടിൽ സുഗുണൻ്റെ മകൻ അക്ഷയ് കുമാർ (21) ആണ് മരിച്ചത്. പാറമ്പുഴ സ്വദേശി റോസ് നിവാസിൽ റോസ് ചന്ദ്രൻ്റെ മകൻ റോസ് മോഹനനെ (20) അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisements
ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഓടി കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.