കോട്ടയം: പാറമ്പുഴ മാധവത്ത് കടവിൽ മീനച്ചിലാറ്റിൽ ചാടിയ മലയാള മനോരമ ജീവനക്കാരന്റെ മൃതദേഹം കണെത്തി. മലയാള മനോരമ ജീവനക്കാരൻ നട്ടാശ്ശേരി ഗോകുലം വീട്ടിൽ ബഹുലേയൻ നായരു (60) ടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം നട്ടാശേരി സൂര്യകാലടി മനയ്ക്ക് സമീപമാണ് സംഭവം. മീനച്ചിലാറ്റിൽ ഇയാൾ വീഴുന്നത് കണ്ട് പ്രദേശവാസികൾ വിവരം അറിയിച്ചതോടെ കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തി. ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ സംഭവത്തിൽ നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Advertisements