കോട്ടയം: താഴത്തങ്ങാടി അറുപുഴ പാറപ്പാടത്ത് നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി, ടെലഫോൺ പോസ്റ്റുകൾ തകർത്തു. കാർ തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. പോസ്റ്റ് ഒടിഞ്ഞതിനാലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. അപകടത്തിൽപ്പെട്ടത് ആലപ്പുഴ മുൻസിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭർത്താവാണെന്നു പൊലീസ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാറപ്പാടം റോഡിലായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ. ഈ സമയം പാറപ്പാടം ആറാട്ട് കടവ് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലും, പിന്നീട് ടെലഫോൺ പോസ്റ്റിലും ഇടിച്ചു കയറുകയായിരുന്നു. കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇല്ലായിരുന്നെങ്കിൽ കാർ സമീപത്തെ മീനച്ചിലാറ്റിലേയ്ക്കു പതിച്ചേനെ.
അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്നയാളെ പുറത്ത് എടുത്തത്. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാ സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയും, കെ.എസി.ഇ.ബി അധികൃതരും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുന്നു.
കോട്ടയം പാറപ്പാടത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി; കാർ തകർന്നു; യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി; അപകടത്തിൽപ്പെട്ടത് ആലപ്പുഴ മുൻസിഫ് മജിസ്ട്രേറ്റിന്റെ ഭർത്താവ്; പ്രദേശത്ത് വൈദ്യുതി മുടങ്ങി: വീഡിയോ കാണാം
Advertisements