കോട്ടയം: പാറമ്പുഴ ചവിട്ടുവരി പാലത്തിൽ നിന്നുംമീനച്ചിലാറ്റിലേയ്ക്കു ചാടിയ വയോധികയെ അഗ്നിരക്ഷാ സേനാ സംഘം എത്തി രക്ഷിച്ചു. തണുത്തുവിറച്ചു മരവിച്ചു പോയ ഇവരെ അഗ്നിരക്ഷാ സേനാ സംഘം എത്തി ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച് 5.40 ന് കോട്ടയം പാറമ്പുഴയിലായിരുന്നു സംഭവം. മീനച്ചിലാറ്റിൽ ചവിട്ടുവരി പാലത്തിനു മുകളിൽ നിന്നും വയോധിക വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു. പ്രദേശവാസികളായവരാണ് ഇവർ വെള്ളത്തിലേയ്ക്കു ചാടുന്നത് കണ്ടത് തുടർന്ന് ഇവർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തുമ്പോൾ വയോധിക ആറ്റിറമ്പിലെ ചെടികളിൽ പിടിച്ചു കിടക്കുകയായിരുന്നു. തുടർന്ന്, ആറ്റിറമ്പിലൂടെ നടന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം വയോധികയെ രക്ഷപെടുത്തി. തുടർന്ന്, ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വെള്ളത്തിൽ പത്തു മിനിറ്റോളം കിടന്ന് നൂറ് മൂറ്ററോളം ഒഴുകിപ്പോയ വയോധിക തണുത്തുവിറച്ചു കിടക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവർക്ക് പേരോ മറ്റ് വിവരങ്ങളോ പറയാൻ സാധിച്ചിട്ടുമില്ല.