കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടം; വെള്ളത്തിൽ വീണ് കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ ചന്ദ്രൻ കുന്നേൽ കുടുംബാംഗം ജെയിംസിന്റെ മകൻ ജെറിൻ (19)ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

ഇന്ന് വൈകിട്ട് 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലായിരുന്നു സംഭവം. പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു. ജെറിനാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. കാറിനുള്ളിൽ ജെറിൻ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടർന്ന് അഗ്നിരക്ഷാ സേനാ സംഘവും പൊലീസും ചേർന്ന് തിരച്ചിൽ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരം അറിഞ്ഞ് പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Hot Topics

Related Articles