കോട്ടയം പാലായിലെ തട്ടുകടയിലെ അതിക്രമം; ഡ്യൂട്ടിയ്ക്കിടയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു; തട്ടുകടയിൽ അലമ്പുണ്ടാക്കിയവർക്കും കർമ്മ ന്യൂസിനും അശ്ലീല കമന്റിട്ടവർക്കും എതിരെ പരാതി നൽകി വനിതാ എ.എസ്.ഐ

കോട്ടയം: പാലായിൽ തട്ടുകയിൽ അതിക്രമം നടത്തുകയും തടയാൻ എത്തിയ പൊലീസിനു നേരെ തട്ടിക്കയറുകയും സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പരാതിയുമായി വനിതാ എ.എസ്.ഐ. പാലാ പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ പി.എസ് നിസയാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പാലാ മഹാറാണി ജംഗ്ഷനിലുണ്ടായ തർക്കത്തിനിടെ സംഘർഷം പരിഹരിക്കാൻ എത്തിയപ്പോഴാണ് നിസയുടെ വീഡിയോ പകർത്തുകയും, കർമ്മ ന്യൂസ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. വീഡിയോ പകർത്തിയ യുവതിയ്ക്കും, ഇത് മോശമായ പരാമർശങ്ങളോടെ പ്രചരിപ്പിച്ച കർമ്മ ന്യൂസിനും ഇതിന് അടിയിൽ അശ്ലീല ചുവയോടെ കമന്റിട്ടവർക്കും എതിരെയാണ് ഇപ്പോൾ ഇവർ പരാതി നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനാണ് ഇവർ സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.

Advertisements

പാലാ മഹാറാണി ജംഗ്ഷനിലെ ഹോട്ടലുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വിവരം അറിഞ്ഞാണ് ഇവർ സംഭവസ്ഥലത്ത് എത്തിയതെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷം ഇവിടെ തർക്കമുണ്ടായ വിഷയത്തിൽ ഇടപെടുകയും, തർക്കം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഇവിടെ മദ്യ ലഹരിയിലായിരുന്ന ഒരു സ്ത്രീ ഈ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, കർമ്മ ന്യൂസിന് നൽകി മോശമായ പദപ്രയോഗങ്ങളോടെ വാർത്തയാക്കുകയും ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ നൽകിയ വാർത്തയിൽ കർമ്മ ന്യൂസിന്റെ യുട്യൂബ് വീഡിയോയ്ക്ക് അടിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വളരെ മോശവും കേട്ടാൽ അറയ്ക്കുന്നതുമായ സന്ദേശങ്ങൾ വരെ ഇതിലുണ്ട്. ഇത് അടക്കം ഉൾപ്പെടുത്തിയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സന്ദേശം അയച്ചവർക്കെതിരെ കൂടി നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. സംഭവത്തിൽ ഇതിനോടകം തന്നെ പ്രശ്‌നമുണ്ടാക്കിയ എറണാകുളം സംഘത്തിന് എതിരെ നാടിന്റെ വിവിധ കോണിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles