കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം മാറ്റം: കെട്ടിടത്തിന് ബലക്ഷയം എന്നത് വ്യാജ പ്രചാരണമെന്ന ആരോപണവുമായി കെട്ടിട ഉടമ; ബലക്ഷയമെന്ന റിപ്പോർട്ട് കാണിച്ചിട്ടില്ലെന്നും ആരോപണം

കോട്ടയം: കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ബലക്ഷയം വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി കെട്ടിടം ഉടമ. കെട്ടിടം ഉടമയായ വെട്ടിക്കനാൽ സ്റ്റീഫൻ ജോസഫാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്.
എൻറെ കെട്ടിടത്തിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാകേന്ദ്രം കെട്ടിടത്തിന് ബലക്ഷയം ഉണ്ട് എന്ന് വ്യാജ പ്രചരണം നടത്തി
മറ്റൊരു കെട്ടടത്തിലേക്ക് മാറ്റുവാൻ ചില തൽപ്പരകക്ഷികൾ നീക്കംനടത്തിവരികയാണെന്ന് സ്റ്റീഫൻ പരാതിയിൽ പറയുന്നു.

Advertisements

പാസ്‌പോർട്ട് സേവാ കേന്ദ്രം എന്റെ കെട്ടിടത്തിൽ നിന്ന് മാറ്റണമെങ്കിൽ എനിക്കതിൽ വിരോധമില്ല. പക്ഷേ എന്റെ ജീവിത്തിലെ അധ്വാനം കൊണ്ട് ഞാൻ സ്വരുക്കൂട്ടി ഉണ്ടാക്കിയ പണം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് ബലക്ഷയം ഉണ്ട് എന്ന് വരുത്തി തീർത്ത് എന്റെ ജീവിതമാർഗം തന്നെ തകർത്തിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്റെ കെട്ടിടത്തിന് യാതൊരു ബലക്ഷയവും ഇല്ല എന്ന് നൂറുശതമാനവും എനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ആർക്കും ഈ കെട്ടിടത്തന് ബലക്ഷയം ഉണ്ടോ എന്നത് പരിശോധിക്കാവുന്നതാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്നത് പതിനാലാം തീയതി കെട്ടിടം കുലുങ്ങി കെട്ടിടത്തിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയെന്നുമാണ് പറയുന്നത്.

പതിനാലാം തീയതി തന്നെ കറുകച്ചാൽ സ്വദേശിയെ കൊണ്ട് പരാതി കൊടുപ്പിക്കുകയും പരാതി മന്ത്രിയുടെ ഓഫീസിൽ എത്തിച്ചുകൊണ്ട് പതിനാറാം തീയതി സ്ഥാപനം നിർത്തുവാൻ ഉത്തരവ് ഇറങ്ങിയതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ധേശ ശുദ്ധിയെക്കുറിച്ച് എനിക്ക് സംശയമുണ്ട്. എനിക്ക് ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഉള്ള വ്യക്തിയാണ്. എന്റെ സ്ഥാപനത്തിൽ വന്ന ആർക്കെങ്കിലും ഒരു അപകടം ഉണ്ടായാൽ കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്ന അപകടം പോലെ തന്നെയാണ്.

ചില ആളുകളുടെ സാമ്പത്തിക നേട്ടം ഉദ്ദേശിച്ചു കൊണ്ടുള്ള ഈ ദുഷ്പ്രചരണം ഒഴിവാക്കുക തന്നെ വേണം. കെട്ടിട ഉടമയായ എന്നെ ഈ നിമിഷം വരെ കെട്ടിടത്തിന് ബലക്ഷയമുണ്ട് എന്ന റിപ്പോർട്ടോ പരാതിയോ കാണിക്കാത്തത് ഇത് വ്യാജ പ്രചരണമാണ് എന്നതിന്റെ തെളിവാണ്. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.