കോട്ടയം ചിങ്ങവനത്ത് കെവിൻ മോഡൽ തട്ടിക്കൊണ്ട് പോകൽ: ഭാര്യയുടെ കാമുകനെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ബാറിൽ വച്ച് മർദ്ദിച്ചു: ചിങ്ങവനം പോലീസിൻറെ നിർണായക ഇടപെടലിൽ ഒന്നര മണിക്കൂറിനകം യുവാവിനെ പ്രതികളിൽ നിന്നും മോചിപ്പിച്ചു

കോട്ടയം : കെവിൻ മോഡലിൽ ഭാര്യ കാമുകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ബാറിൽ വച്ച് മർദ്ദിച്ച അക്രമി സംഘത്തെ ഒന്നരമണിക്കൂറിനുള്ളിൽ പിടികൂടി അകത്താക്കി ചിങ്ങവനം പോലീസ്. ചിങ്ങവനത്തെ ഓഫീസിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി ബാറിൽ വച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച സംഘത്തെയാണ് പോലീസ് സംഘം മണിക്കൂറുകൾക്കകം അകത്താക്കിയത്. പത്തനംതിട്ട കീഴ് വായ്പൂർ കുന്നന്താനം മഠത്തിൽപ്പറമ്പിൽ വീട്ടിൽ ലിബിൻ ഷാബി (32) , തോട്ടപ്പടി ഇൻഡസ്ട്രിയൽ ഏരിയയിൽ ഷെബിൻ ദേവസ്യ (29) , തൃക്കൊടിത്താനം മാടപ്പള്ളി അമര കുരിശടി ഭാഗം  ആരുപറമ്പിൽ ജോസഫ് (ക്രിസ്റ്റി- 30) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഎസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തോട്ടപ്പുഴ കുറിയന്നൂർ വീട്ടിൽ സൂരജി (28) യാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. 

Advertisements

ഇന്ന്  വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിങ്ങവനത്തെ ഫെഡറൽ ബാങ്കിന് മുകളിൽ നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെയാണ് പ്രതികൾ തട്ടിക്കൊണ്ടു പോയി ബാറിൽ വച്ച് മർദ്ദിച്ചത്. സ്ഥാപനത്തിലെത്തിയ പ്രതികൾ ജീവനക്കാരനായ സൂരജിനെ സൗഹാർദ്ദത്തോടെ വിളിച്ചുകൊണ്ടു പോവുകയും ചിങ്ങവനത്തെ തന്നെ ബാറിൽ കയറ്റി മർദ്ദിക്കുകയും ആയിരുന്നു. കേസിലെ പ്രതിയായ ലിബിൻ ഷാബിയുടെ മുൻ ഭാര്യ , സൂരജിന് ഒപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഇതേ ചൊല്ലി ഉണ്ടായ വൈരാഗ്യം ആണ് സൂരജിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിങ്ങവനത്തെ ഓഫീസിൽ നിന്നും സൂരജിനെ വിളിച്ചിറക്കിയ പ്രതികൾ, സമീപത്തു തന്നെയുള്ള ബാറിൽ കയറ്റി , സൂരജിൻ്റെ  ചിലവിൽ മദ്യം വാങ്ങി കഴിച്ചു. ഇതിനുശേഷം ഇയാളെ ബാറിലെ ശുചിമുറിയിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും പ്രതികൾ എത്തിയ ഓട്ടോറിക്ഷയിൽ ചങ്ങനാശ്ശേരിയിലെ ബാറിലെത്തിച്ചു. ഇവിടെയും യുവാവിന്റെ പക്കൽ നിന്നും പണം നൽകി മദ്യപിച്ച ശേഷം പ്രതികൾ മർദ്ദിച്ചു. ഈ സമയത്താണ് സൂരജ് ജോലി ചെയ്തിരുന്ന ഓഫീസിലെ ജീവനക്കാർ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച രംഗത്ത് എത്തിയത്. തുടർന്ന് ഇവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ എത്തി സൂരജിറെ കാണാനില്ലെന്ന് പരാതിപ്പെടുകയായിരുന്നു. 

തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ പി തോംസണിൻ്റെ നിർദ്ദേശാനുസരണം പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചങ്ങനാശ്ശേരി ബാറിൽ ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് സംഘം , ഇവിടെ എത്തിയപ്പോൾ സൂരജിനെ പ്രതികൾ ആക്രമിക്കുന്നതാണ് കണ്ടത്. തുടർന്ന്  ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി.എസ് അനിൽകുമാർ, എ എസ് ഐ മാരായ അഭിലാഷ്, സിജോ രവീന്ദ്രൻ , സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ് , ശ്രീലാൽ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Hot Topics

Related Articles