കോട്ടയം : വീട്ടമ്മയെ കബളിപ്പിച്ച സ്വർണ്ണം തട്ടി കേസിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനം വീട്ടിൽ അയ്യപ്പന്‍ എന്നയാളുടെ ഭാര്യ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ മുരുകന്റെ ഭാര്യ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു.
നിലവില്‍ കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും, സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും കയറി വില്പനയ്ക്ക് നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശു പണിതാൽ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി സ്വർണം കൈക്കലാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതിനല്‍കുകയും , തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇവർ കൂടുതൽ ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോ എന്നും, ഈ കേസിൽ ഇവരെകൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, ബിജു, സ്റ്റാൻലി, സി.പി.ഓ മാരായ നിസ്സാ, ശാരിമോൾ, ജോഷ്, പുന്നൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.