കോട്ടയം ജില്ലാ ജയിലിൽ നിന്നും പ്രതി ചാടിയത് സുരക്ഷാ വീഴ്ച; എന്നെ എങ്ങിനെയെങ്കിലും പുറത്തിറക്കണമെന്ന് ഭാര്യയോട് പറഞ്ഞത് ദിവസങ്ങൾക്കു മുൻപ്; ജില്ലാ പൊലീസിന്റെ പഴുതടച്ച അന്വേഷണം പ്രതികളെ കുടുക്കി അകത്താക്കിയത് 180 ദിവസത്തോളം

ജാഗ്രതാ
ക്രൈം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതി ജയിൽ ചാടിയത് ഗുരുതരമായ സുരക്ഷാ വീഴ്ച. കേസിലെ പ്രതിയായ യുവാവ് ജയിൽ ചാടിയത് ജില്ലാ ജയിൽ അധികൃതരുടെ വീഴ്ചയാണെന്നാണ് സൂചന. മുട്ടമ്പലം ഉറുമ്പനത്ത് ഷാനിനെ(19) കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ജയിൽ ചാടിയത്. കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസ് സംഘം 180 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനാൽ സംഭവത്തിനു ശേഷം മൂന്നു മാസത്തോളമായി പ്രതി ജയിലിൽ തന്നെ കഴിയുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജയിലിലെത്തിയ ഭാര്യയോട് തന്നെ എങ്ങിനെയെങ്കിലും പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

2022 ജനുവരി 17 നായിരുന്നു കേസിനാസപ്ദമായ സംഭവം. മുട്ടമ്പലം സ്വദേശിയായ ഷാനെ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിടുകയായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയായിരുന്നു മീനടം പി.ഒ കോട്ടയം മോളയിൽ ബിനുമോൻ ജെ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ കൊലപ്പെടുത്തിയ ശേഷം റോഡരികിൽ കൊണ്ടു തള്ളിയതെന്നായിരുന്നു കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് 75 ആം ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് 175 – 180 ദിവസമായി പ്രതി ജയിലിൽ കഴിയുകയായിരുന്നു. അഞ്ചാം പ്രതിയായ ബിനു മോൻ നിരവധി തവണ ജാമ്യാപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് എതിരെ കൃത്യമായ തെളിവ് ശേഖരിക്കുകയും കൃത്യസമയത്ത് തന്നെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാലാണ് പ്രതികൾക്കാർക്കും ജാമ്യം ലഭിക്കാതിരുന്നത്.

Hot Topics

Related Articles