കോട്ടയം പൊലീസ് പരേഡ് മൈതാനം പാർക്കിംങിനായി തുറന്നു നൽകണം; കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിംങ് പ്രശ്‌നവും പരിഹരിക്കാൻ നിർദേശങ്ങളുമായി അഡ്വ.വിവേക് മാത്യു വർക്കി; ജില്ലാ പൊലീസ് മേധാവിയ്ക്കു ഹർജി സമർപ്പിച്ചു

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിംങ് പ്രശ്‌നവും പരിഹരിക്കാൻ കോട്ടയം പൊലീസ് പരേഡ് മൈതാനം തുറന്ന് നൽകണമെന്നു ഹർജി. അഡ്വ.വിവേക് മാത്യു വർക്കിയാണ ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിയ്ക്കു ഹർജി നൽകിയത്. കോട്ടയം കളക്ടറേറ്റിന്റെയും പരിസര പ്രദേശത്തെയും പാർക്കിംങ് പ്രശ്‌നങ്ങളും, ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിനു വേണ്ടി കർശന നടപടിയെടുക്കണമെന്ന നിർദേശമാണ് ഹർജിയിലുള്ളത്.

Advertisements

കോട്ടയം കളക്ടറേറ്റിന്റെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്‌നങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. ഇതു മൂലം കോടതിയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾക്കും, അഭിഭാഷകർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാവാത്തത് മൂലം ഇവർ വളരെയധികം ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി പൊലീസ് പരേഡ് മൈതാനം പാർക്കിംങിനായി തുറന്നു നൽകണമെന്നാണ് അവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് പരേഡ് മൈതാനത്ത് അഞ്ഞൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും. പൊലീസിന്റെ ഔദ്യോഗിക ആവശ്യം ഒഴികെയുള്ള ദിവസങ്ങളിൽ മാത്രം വാഹന പാർക്കിംങ് അനുവദിച്ചാൽ മതിയാകും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കാമെന്നും അഡ്വ.വിവേക് മാത്യു വർക്കി നൽകിയ ഹർജിയിൽ പറയുന്നു.

Hot Topics

Related Articles