കോട്ടയത്തെ ഗ്യാങ് റേപ്പെന്ന പേരിൽ എക്‌സിൽ പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്ത്…! കുട്ടികൾ ഇക്കിളിയിട്ട് കളിച്ചത് ഗ്യാങ് റേപ്പാക്കി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; കള്ളവാർത്ത പൊളിച്ചത് പൊലീസിന്റെ രാത്രി മുഴുവൻ നീണ്ട ജാഗ്രത; വീണ്ടും മിന്നും നീക്കവുമായി ജില്ലാ പൊലീസ് മേധാവിയും സംഘവും

കോട്ടയം: കോട്ടയത്ത് ഗ്യാംങ് റേപ്പെന്ന പേരിൽ ഇന്നലെ എക്‌സിലും ഇൻസ്റ്റ്ഗ്രാമിലും പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്ത്. ജാഗ്രത ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾക്ക് വീഡിയോ അയച്ചു നൽകിയ ശേഷം പലരും നടത്തിയ അന്വേഷണത്തിന്റെ സത്യമാണ് പുലർച്ചെ വരെ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതലാണ് സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷ് ക്യാപ്ഷനോടെ ഒരു വീഡിയോ പ്രചരിച്ചത്.

Advertisements

ബർണർ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് കോട്ടയം നഗരത്തിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതായി ചൂണ്ടിക്കാട്ടിയുള്ള വീഡിയോ പ്രചരിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് എക്‌സിലേയ്ക്കും മറ്റും വിവിധ ക്യാപ്ഷനുകളോടെ പ്രചരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറുകയും, നിരവധി ആളുകൾ ബന്ധപ്പെടുകയും ചെയ്തതോടെയാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇദ്ദേഹം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ വീഡിയോയുടെ ഉറവിടം അടക്കം കണ്ടെത്തി. ഒരു സംഘം കുട്ടികൾ കാറിനുള്ളിൽ വച്ച് പരസ്പരം ഇക്കിളി കൂട്ടി കളിച്ചതാണ് പുറത്ത് നിന്നും ആരോ എടുത്ത് കൂട്ടബലാത്സംഗം എന്ന വ്യാജ ക്യാപ്ഷൻ സഹിതം പ്രചരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിനു പിന്നിലുള്ള കുട്ടികളെ അടക്കം പൊലീസ് കണ്ടെത്തയിട്ടുണ്ട്. ഇവരെ കണ്ടെത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ, വ്യാജ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Hot Topics

Related Articles