പൂവൻതുരുത്ത്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂവൻതുരുത്ത് കാട്ടാമ്പാക്കിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വാതുക്കാട് ഹരിക്കുട്ടന്റെ മകൻ സഞ്ജയ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പൂവൻതുരുത്ത് കാട്ടാമ്പാക്കിലാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് ഒക്ടോബർ 15 ചൊവ്വാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ. മാതാവ് : സിന്ധു.
Advertisements