കോട്ടയം: മൂലവട്ടം പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിലൂടെ ഫോൺ ചെയ്തു നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. പാക്കിൽ കൊച്ചുപറമ്പിൽ ആനന്ദ് രാജീവ് (ആരോമൽ -17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം എന്നാണ് സംശയിക്കുന്നത്.
കാരാപ്പുഴ സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിയാണ് ആരോമൽ. ഴീട്ടിലേയ്ക്കു നടക്കുന്നതിനിടെ ഫോൺ ചെയ്യുകയായിരുന്നു. ഫോൺ ചെയ്തു നടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ചെന്നൈ എക്സ്പ്രസാണ് തട്ടിയതെന്നു സംശയിക്കുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.