പ്രസ്‌ക്ലബിൽ മെമ്പർഷിപ്പ് നൽകാം; പെൻഷൻ ലഭിക്കും; കോട്ടയം പ്രസ്‌ക്ലബിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തി തേർഡ് ഐ ന്യൂസ് ലൈവ് ഉടമ എ.കെ ശ്രീകുമാർ; ജീവനക്കാരിൽ നിന്നും മെമ്പർഷിപ്പ് ഫോം അടക്കം ഒപ്പിട്ട് വാങ്ങിയതായി പരാതി; പരാതിയുമായി ജീവനക്കാരായ പെൺകുട്ടികൾ കോട്ടയം പ്രസ്‌ക്ലബിൽ എത്തി

കോട്ടയം: പ്രസ്‌ക്ലബ് മെമ്പർഷിപ്പ് നൽകാമെന്നും, പെൻഷൻ അടക്കമുള്ളവ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു വെള്ളപേപ്പറിലും ഫോമിലും ഒപ്പിട്ട് വാങ്ങിയതായി ആരോപിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എന്ന കോട്ടയത്തെ ഓൺലൈൻ പോർട്ടലിന്റെ ഉടമ എ.കെ ശ്രീകുമാറിന് എതിരെ പരാതി. ഇദ്ദേഹത്തിന് എതിരെ പരാതിയുമായി ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പെൺകുട്ടികളാണ് കോട്ടയം പ്രസ്‌ക്ലബിനെ അടക്കം സമീപിച്ചത്. ജോലിസ്ഥലത്ത് മാനസികമായ പീഡനം അനുഭവിക്കുന്നതായി അടക്കം ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടികൾ രംഗത്ത് എത്തിയത്. ഇത് കൂടാതെ പ്രസ്‌ക്ലബ് മെമ്പർഷിപ്പ് എന്ന പേരിൽ ഫോമും വെള്ളപേപ്പറും ഒപ്പിട്ട് വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്.

Advertisements

ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം പ്രസ്‌ക്ലബിൽ രണ്ടു പെൺകുട്ടികൾ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഇവിടെ എത്തിയ പെൺകുട്ടികൾ തങ്ങൾക്ക് നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളും, മാനസിക പീഡനവും അടക്കം ചൂണ്ടിക്കാട്ടി പ്രസ്‌ക്ലബ് ഭാരവാഹികളെ അടക്കം നേരിൽക്കണ്ട് പരാതിപ്പെട്ടു. തങ്ങൾക്ക് പ്രസ്‌ക്ലബ് മെമ്പർഷിപ്പ് അടക്കം നൽകാമെന്നു വാഗ്ദാനം ചെയ്താണ് എ.കെ ശ്രീകുമാർ ജോലിയ്ക്കു എടുത്തതെന്നാണ് ഇവർ പറയുന്നത്. ഇത് കൂടാതെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ എത്തുന്ന ജീവനക്കാരിൽ നിന്നും പെൻഷന് എന്ന പേരിലും, പ്രസ്‌ക്ലബ് മെമ്പർഷിപ്പ് എന്ന പേരിലും ഫോം പൂരിപ്പിച്ചു വാങ്ങുന്നതായും ഇതിൽ ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ടു വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. പ്രസ്‌ക്ലബ് മെമ്പർഷിപ്പ് ലഭിക്കണമെങ്കിൽ ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയതിന്റെ രേഖകളും സ്ഥാപനത്തിന്റെ കത്തും വേണം. പി.എഫ് അടച്ചത് അടക്കമുള്ള രേഖകളും സ്ഥാപനം നൽകുന്ന കത്തും ഉണ്ടെങ്കിൽ മാത്രമേ പ്രസ്‌ക്ലബ് മെമ്പർഷിപ്പിന് അപേക്ഷ നൽകാൻ പോലും സാധിക്കു. തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള ഒരു ഓൺലൈൻ പത്രത്തിന് പോലും പ്രസ്‌ക്ലബിൽ മെമ്പർഷിപ്പുമില്ല. എന്നാൽ, ഇത്തരത്തിൽ പ്രസ്‌ക്ലബ് മെമ്പർഷിപ്പ് തനിക്കുണ്ട് എന്ന് ആളുകളെ തെറ്റിധരിപ്പിച്ച് ജോലിയ്‌ക്കെടുക്കുകയാണ് എ.കെ ശ്രീകുമാർ ചെയ്തതെന്ന ആരോപണമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രസ്‌ക്ലബ് കർശന നിയമനടപടി അടക്കമുള്ളവയിലേയ്ക്കു കടക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.