പുതുപ്പള്ളി : പുതുപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവര്ത്തകന് കൊറോണ കാലത്തെ സേവനം മുന്‍ നിര്‍ത്തി യുഎഇ സര്‍ക്കാരിന്റെ ഗോല്‍ഡന്‍ വിസ ലഭിച്ചു.പുതുപ്പള്ളി പുമ്മറ്റം കാലായി പറമ്പില്‍ സി എം ജയപ്രകാശ് , ഉഷ മണി ദമ്പതികളുടെ മകന് കെ ജെ അജേഷിനാണ് വിസ ലഭിച്ചത്. അബുദാബിയില്‍ അഞ്ച് വര്‍ഷമായി വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഇന്ഫെക്ഷന് കൺട്രോള് ഓഫീസറായി ജോലി ചെയ്യുകയാണ് അജേഷ് .ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. യുഎഇ നേരിട്ട് വിസ നല്കിയതിനാല് സ്പോൺസറും വേണ്ട . കോവിഡ് കാല ഘട്ടത്തില്‍ രോഗികളുടെ ആരോഗ്യ പ്രശ്നത്തിലും ജീവന് രക്ഷാ ദൗത്യത്തിലും സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ വിസ നല്കി ആദരിക്കുന്നത്. ഭാര്യ ദിവ്യ അജേഷ് അബുദാബി വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ നഴ്സാണ്.മകന് സ്വാത്വിക് ജഗന് അജേഷ്.