കോട്ടയം: റെയിൽവേ സ്റ്റേഷനു പിന്നിലെ പിൽഗ്രിം സെന്ററിന്റെ പിന്നിലെ ഓടയിൽ പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചതായി പരാതി. റെയിൽവേ സ്റ്റേഷനു മുന്നിലായി റെയിൽവേ പൊലീസ് സ്റ്റേഷൻ റോഡിലാണ് പിൽഗ്രിം സെന്റർ പ്രവർത്തിക്കുന്നത്. ഈ പിൽഗ്രിം സെന്ററിനു സമീപത്തായാണ് ഓടയുള്ളത്. ഈ ഓടയിൽ നിന്നുള്ള മാലിന്യങ്ങളും വെള്ളവും നേരത്തെ പുറത്തേയ്ക്ക് ഒഴുകിയിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഓടയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് പൂർണമായും നിലച്ചിരിക്കുകയാണ്.
ഓടയുടെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്ത് പൂർണമായും ഈ ഓടയിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇതോടെ പ്രദേശമാകെ ദുർഗന്ധത്തിൽ മുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ആളുകൾക്ക് അടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഓടയിൽ പ്ലാസ്റ്റിക്ക് കുപ്പികൾ നിറഞ്ഞ് ഒഴുക്ക് നിലച്ചത് സംബന്ധിച്ചു പൊതുപ്രവർത്തകനായ കോട്ടയം പത്മൻ തോമസ് ചാഴികാടൻ എംപിയുടെ ഓഫിസിൽ അറിയിച്ചിരുന്നതായി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ വാർഡ് കൗൺസിലർ സിൻസി പാറേലിന്റെ വീട് ഇതിനു സമീപത്തായാണ്. ഈ മാലിന്യം കെട്ടിക്കിടക്കുന്ന ഓടയുള്ളത്. എന്നാൽ, കൗൺസിലർ പോലും ഇവിടേയ്ക്കു തിരിഞ്ഞ് നോക്കുന്നില്ലന്നും മാലിന്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.