കൊച്ചി: ചിങ്ങവനം- ഏറ്റുമാനൂര്‍ പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് ഈ മാസം 28 വരെ 21 ട്രെയിനുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പ്രതിദിന യാത്രക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകള്‍ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. മലബാറിലേക്ക് അടക്കമുള്ള യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് മംഗലാപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് 24 മുതല്‍ 28 വരെ റദ്ദാക്കി. ഈ ദിവസങ്ങളില്‍ കൊല്ലത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ പ്രത്യേക മെമു ഓടിക്കാനും തീരുമാനിച്ചു.
ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1.കോട്ടയം കൊല്ലം പാസഞ്ചര്‍
2.തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി
3.പുനലൂര്‍ ഗുരുവായൂര്‍
- എറണാകുളം ആലപ്പുഴ പാസഞ്ചര്‍
5.കൊല്ലം എറണാകുളം മെമു
ഭാഗികമായി റദ്ദാക്കിയ വണ്ടികള്‍
1.നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം
2.നിലന്പൂര്‍ കോട്ടയം എക്സ്പ്രസ് എറണാകുളം വരെ മാത്രം
ആലപ്പുഴ വഴി തിരിച്ച് വിടുന്നത്
1.തിരുവനന്തപുരം സെക്കന്തരാബാദ് ശബരി
2.ചെന്നൈ തിരുവനന്തപുരം മെയില്‍
3.നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്സ്പ്രസ്
- ബംഗലൂരു കന്യാകമാരി ഐലന്റ് എക്സ്പ്രസ്
- കൊച്ചിവേളി ലോകമാന്യതിലക് ഗരീബ് രഥ്