കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി; ഓണത്തിന് മുൻപ് ജോലിയിൽ നിന്നും വിരമിക്കുന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഓണത്തിന് മുന്നോടിയായി ജോലിയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലെ മാവേലിയെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരിച്ച് ആനയിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷൻ അധികാരി പി.ജി വിജയകുമാറിന്റെ നേതൃത്വത്തിൽ വിളക്ക് തെളിയിച്ചാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന്, ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാർക്ക് ആശംസ നേർന്ന് മാവേലി യാത്ര നടത്തി. തുടർന്ന് രണ്്ം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ നടന്ന മാവേലി യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് മുന്നിൽ ഘോഷയാത്ര അവസാനിപ്പിച്ചു. വടംവലി ഉൾപ്പടെ വിവിധ തരം കായിക, കലാ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വിഭവസമ്രുദ്ധമായ ഓണ സദ്യക്കുശേഷം ഏകദേശം നാലരയോടുകൂടി സമാപിച്ചു. കോട്ടയം റായിൽവെ സ്റ്റേഷനിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ, കേരളത്തിന്റെ തനതായ ശൈലിയുള്ള വസ്ത്രധാരണം ചെയ്താണ് ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തത്.

Advertisements

Hot Topics

Related Articles