യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നു; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് മർദനം; തൃശൂർ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: മതിയായ യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ ആളൂർ അരീക്കാട്ട് വീട്ടിൽ ജോമോനെ(31)യാണ് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ജോമോനെ റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരായ പ്രകാശ് കുമാർ, ദിലീപ് കുമാർ എന്നിവർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ ജോമോൻ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഇതേ തുടർന്ന് സ്ഥലത്ത് എത്തി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രതിയെ കീഴ്‌പ്പെടുത്തി. റെയിൽവേ എസ്.ഐ സന്തോഷും സംഘവും ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles