ട്രെയിനിൽ നിന്നും റെയിൽവേ ട്രാക്കിന് അരികിൽ മൃതപ്രായനായി മണിക്കൂറുകൾ കിടന്ന ആന്ധ്ര സ്വദേശിയ്ക്ക് കോട്ടയം ആർ.പി.എഫിന്റെയും റെയിൽവേ പൊലീസിന്റെയും സമയോജിത ഇടപെടലിൽ പുനർജന്മം; ജീവൻ രക്ഷിച്ചത് സൈബർ സെല്ലിന്റെ സഹായത്തോടെ

കോട്ടയം: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേയ്ക്കു വീണു മണിക്കൂറുകളോളം ട്രാക്കിൽ കിടന്ന ആന്ധ്ര സ്വദേശിയ്ക്ക് പുനർജന്മമേകി കോട്ടയം റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും..! സൈബർ സെല്ലിന്റെ സഹായത്തോടെ റെയിൽവേ സംരക്ഷണ സേനയും ആർ പി എഫും കോട്ടയം റെയിൽവേ പൊലീസും നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശി ലക്ഷ്മണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ആന്ധ്ര സ്വദേശിയായ ലക്ഷ്മണനും സുഹൃത്തുക്കളുമായി ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞു വിവേക് എക്‌സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങവേ ട്രെയിനിലെ തിരക്ക് കാരണം ഫുഡ്‌ബോർഡിനരികെ നിന്നു യാത്ര ചെയ്യുകയായിരുന്നു. കുമാരനല്ലൂർ സ്റ്റേഷൻ കഴിഞ്ഞു കൊച്ചടിച്ചിറ ഗേറ്റിന് സമീപത്തായി പെട്ടെന്ന് ട്രെയിനിന്റെ അകത്തുനിന്നും താഴേയ്ക്ക് വീണു. ഉടൻ തന്നെ ലക്ഷ്മണിന്റെ കൂടെ ഉണ്ടായിരുന്ന യാത്രക്കാരിലൊരാൾ ആർ പി.എഫ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു എ എസ് ഐ എസ് സന്തോഷ് കുമാറും ആർ പി എഫ് സ്റ്റാഫ് സുനിൽ കുമാറും ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് സംഭവസ്ഥലത്തേക്കു പാഞ്ഞെത്തുകയായിരുന്നു. ആന്ധ്രാ സ്വദേശി കോട്ടയത്തിനും ഏറ്ററുമാനൂർക്കും ഇടയിൽ ട്രെയിനിൽ നിന്നും തെറിച്ചു വീണു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് കേരള റെയിൽവേ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വീണയാളുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. കോട്ടയം സൈബെർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുകയും ചെയ്തു. തുടർന്ന്, കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫ്, ആർ പി എഫ് എ എസ് ഐ എസ് സന്തോഷ് കുമാറിന് കൈമാറുകയും എസ് സന്തോഷ് കുമാറും സുനിൽകുമാറും തങ്ങളുടെ പരിചയസമ്പത്ത് മുതൽക്കൂട്ടാക്കി ട്രാക്കിനുളളിലൂടെ വളരെ പെട്ടെന്ന് തന്നെ പരിക്കേറ്റ ആളുടെ അടുക്കൽ എത്തിച്ചേരുകയും ട്രാക്കിനാടുത്തായി രക്തം വാർന്നു കിടന്ന ലക്ഷ്മണിനെ ഉടനെ കൈകളിൽ വാരിയെടുത്ത് സുരക്ഷിതമായ സ്ഥലത്തേതിച്ചു. തൽസമയം ഗാന്ധിനഗർ പോലീസ് ഇൻസ്‌പെക്ടർ യു ശ്രീജിത്തും സംഘവും സ്ഥലത്ത് എത്തി. അതി വേഗം തന്നെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. അവിടെനിന്ന് ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. തങ്ങളുടെ സമയോജിതമായ ഇടപെടൽ വഴി ഒരു ശബരിമല ഭക്തന്റെ ജീവൻ രക്ഷിക്കാനായതിന്റെ ചരിതാർത്യത്തിലാണ് എ എസ് ഐ സന്തോഷ് കുമാറും സുനിൽകുമാറും. ഇരുവരും കോട്ടയം റെയിൽവേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.