കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ പുതിയ കവാടത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. രാവിലെ 11 മണിക്ക് ആയിരുന്നു പരുപാടി. റെയിൽവേ സ്റ്റേഷനിലെ പുതിയ ബുക്കിങ് ഓഫീസിന്റെയും എക്സലേറ്ററിന്റെയും ഉദ്ഘാടനമാണ് കേന്ദ്ര മന്ത്രി നിർവഹിച്ചത്. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്യസഭാ എംപി ജോസ് കെ മാണി, നഗരസഭ ചെയർപേർസൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Advertisements