കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വാട്ടർ കൂളറും വാട്ടർ ഫിൽട്ടറും മുലയൂട്ടൽ കേന്ദ്രവും കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കളക്ടിങ് യൂണിറ്റും നൽകി. വാട്ടർ കൂളറും, വാട്ടർ ഫിൽട്ടറും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുലയൂട്ടൽ കേന്ദ്രം റോട്ടറി 3211 ഡിസ്ട്രിക്ട് ഗവർണർ സുധീർ ജബാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജംഗ്ഷനിലെ പ്ലാസ്റ്റിക് കളക്ടിംങ് യൂണിറ്റ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം ജയമോൾ ജോസഫ്, റോട്ടറി ക്ലബ് പ്രസിഡന്റ് തോമസ് തോമസ്, സെക്രട്ടറി ഡോ.ഗണേഷ്‌കുമാർ, അസി.ഗവർണർ മാത്യു തോമസ്, ആർഡിഡി ജിറ്റു സെബാസ്റ്റിയൻ, മറ്റ് റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ എന്നിവർ പ്രസംഗിച്ചു.
Advertisements




