ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നടതുറന്നശേഷം ആദ്യ മൂന്ന് ദിനങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്‌സ്സൈസ് പമ്പയിൽ 16 റെയ്ഡുകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
Advertisements
നിലയ്ക്കലിൽ 33 റെയ്ഡുകൾ നടത്തുകയും 72 കേസുകളിലായി 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 16 റെയ്ഡുകൾ നടത്തുകയും 40 കേസുകളിലായി 8,000 രൂപ പിഴയീടാക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പയിൽ മൂന്ന് ദിവസങ്ങളിലായി 8 ഹോട്ടലുകളിലും 7 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. നിലയ്ക്കളിൽ 16 ഹോട്ടലുകളിലും 11 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. സന്നിധാനത്ത് 9 ലേബർ ക്യാമ്പുകളിലാണ് പരിശോധന നടന്നത്.