കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ആരോപണവുമായി നഴ്സിന്റെ ബന്ധുക്കൾ. മൂന്നു ദിവസം മുൻപ് സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച തിരുവാർപ്പ് സ്വദേശിനിയും തിരുവനന്തപുരം പ്ളാമുട്ടക്കട തോട്ടത്ത് വിളാകത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് രശ്മി രാജ് (33) ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് മരിച്ചത്.
ഇതിനു പിന്നാലെയാണ് ഹോട്ടലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ഇവർ ഡ്യൂട്ടി കഴിഞ്ഞ് വന്ന ശേഷം ഹോട്ടൽ മലപ്പുറം കുഴിമന്തിയിൽ നിന്നും ഫോൺ വഴി ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങിയിരുന്നു. ഇത്തരത്തിൽ വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനു പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ മാസങ്ങൾക്കു മുൻപും സമാന രീതിയിൽ മലപ്പുറം കുഴിമന്തിയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. അന്ന് 21 ഓളം പേർക്കാണ് ഇവിടെ നിന്നും ഭക്ഷ്യവിഷ ബാധയേറ്റിരുന്നത്. മയണൈസിൽ നിന്നാണ് ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. മയണൈസ് കഴിച്ചവർക്കാണ് ഇവിടെ ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.