കോട്ടയം: നഗരസഭ 52 ആം വാർഡിൽ നായയുടെ ആക്രമണം. പ്രദേശത്തെ വീട്ടിൽ വളർത്തുന്ന നായയാണ് രണ്ടു പേരെ കടിക്കുകയും, വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തത്. സംക്രാന്തി സ്വദേശിയായ ഐഷാ ബീവി(55) , റെജി (44) എന്നിവരെയാണ് നായ കടിച്ചത്. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ താറാവിനെയും പൂച്ചയെയും നായ ആക്രമിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവങ്ങൾ. സംക്രാന്തി പ്രദേശത്ത് ഒരു വീട്ടിൽ നാല് നായ്ക്കളെ വളർത്തുന്നതായി നാട്ടുകാർ പറയുന്നു. ഈ വീട്ടിൽ നായ്ക്കളെ കെട്ടിയിടാറില്ലന്നും നാട്ടുകാരുടെ പരാതിയുണ്ട്. ഇതേ തുടർന്ന് ഇന്നു രാവിലെ ഇവിടെ നടന്നു പോയ നാട്ടുകാരെ നായ ആക്രമിക്കുകയായിരുന്നു. ആദ്യം പ്രദേശത്തെ വീട്ടിലെ താറാവിനെ നായ കടിച്ചു കൊന്നു. പിന്നാലെ പൂച്ചയെയും കടിച്ചു. ഇതിന് ശേഷമാണ് വീട്ടുകാരെ നായ ആക്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പുറത്തിറങ്ങിയ നായ പ്രദേശവാസിയായ വീട്ടമ്മ കുട്ടിയെയുമായി സ്കൂളിൽ പോകുന്നതിനിടെ ഇവരെ കടിയ്ക്കാൻ ഓടിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിന്നും ഇവർ അതിവേഗം ഓടിരക്ഷപെട്ടു. ഇതുകൊണ്ടു മാത്രമാണ് ഇവർക്ക് കടിയേൽക്കാതിരുന്നത്. നാട്ടുകാരെ നായ ആക്രമിച്ച പശ്ചാത്തലത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.