സർവീസിൽ നിന്നും വിരമിക്കുന്ന മുൻ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന് അത്യപൂർവ യാത്രയയപ്പ്; യാത്രയയ്പ്പ് നൽകിയത് അഞ്ചു വർഷം മുൻപ് ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകർ 

കോട്ടയം: സർവീസിൽ നിന്നും വിരമിക്കുന്ന കൊല്ലം അഡീഷണൽ എസ്.പി ജെ.സന്തോഷ്കുമാറിന് അത്യപൂർവ യാത്രയയപ്പ്. അഞ്ചു വർഷം മുൻപ് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരിക്കെ ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകരാണ് ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന് യാത്രയയപ്പ് നൽകിയത്. 2017 – 18 കാലയളവിൽ ഇദ്ദേഹം കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു. ഈ സമയം ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകർ ഒത്തു ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്. കോട്ടയം മാലി ഹോട്ടലിലാണ് ഇദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്. സഹപ്രവർത്തകരെ സഹോദരതുല്യം സ്നേഹിക്കുന്ന ഒരു മേലുദ്യോഗസ്ഥൻ ,അവരുടെ ഒരോ പ്രശ്നങ്ങളും സ്വന്തം പ്രശ്നങ്ങളായി കരുതുന്ന ,അഴിമതിയുടെ കറ പുരളാത്ത ,ലളിത ജീവിതത്തിനുടമായ പോലീസ് ഓഫീസറാണ് സന്തോഷ് കുമാറെന്നു സഹപ്രവർത്തകർ പറഞ്ഞു. മെയ് 31 നാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്.

Advertisements

Hot Topics

Related Articles