കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയുടെ സുരക്ഷ ഇനി ക്യാമറാ കണ്ണിൽ. ആശുപത്രി അത്യാഹിത വിഭാഗത്തിൽ അടക്കം 16 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇവിടെ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറയുടെ ദൃശ്യങ്ങൾ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ മുറിയിൽ ഇരുന്നാൽ കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കൊട്ടാരക്കരയിൽ ഡോ.വന്ദന രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ ആശുപത്രിയിലും സുരക്ഷാ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ജില്ല ആശുപത്രി വികസന സമിതിയാണ് ഇവിടെ സുരക്ഷാ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയുടെ വിവിധ ഭാഗങ്ങൾ നിരീക്ഷണത്തിൽ വരുന്ന രീതിയിലാണ് ക്യാമറ ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസ് മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ക്യാമറ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയുടെ കൺട്രോൾ യൂണിറ്റ് പൊലീസ് എയ്ഡ് പോസ്റ്റിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഈ ക്യാമറ കൃത്യമായ അറ്റകുറ്റപണികൾ ഇല്ലാതെ നശിക്കുകയായിരുന്നു. മലബാർ ഗോൾഡ് സ്ഥാപിച്ചെങ്കിലും ക്യാമറ അറ്റകുറ്റപണി ആശുപത്രി വികസന സമിതി നടത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ഇത് കൃത്യമായി പരിപാലിക്കാതെ വന്നതോടെയാണ് ക്യാമറ നശിച്ചത്.