പി.സി ജോർജിന്റെ വർഗീയ പരാമർശം; പരാതി നൽകിയിട്ടും കേസെടുത്തില്ല; ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ

കോട്ടയം: പി.സി ജോർജിന്റെ വർഗീയ പരാമർശനത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ. നേരത്തെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ്, മണ്ഡലം പ്രസിഡൻറ് സിറാജ് എം.എസ്, സെക്രട്ടറി ഷെഫീഖ് റസാഖ്, കമ്മിറ്റിയംഗം ആരിഫ് എന്നിവർ എസ്.പി ഓഫീസിൽ എത്തിയാണ് പരാതി സമർപ്പിച്ചത്.

Advertisements

Hot Topics

Related Articles