കോട്ടയം: സീനിയർ ചേമ്പർ ഇൻറർനാഷണൽ കോട്ടയം ലിജിയന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോട്ടയം കരിയമ്പാടം ടൂറിസ്റ്റ് വില്ലേജിൽ വൃക്ഷത്തൈകൾ നട്ടു. കുടുംബശ്രീ യൂണിറ്റിന് പച്ചക്കറി തൈകളും വേസ്റ്റ് ബിന്നും വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം വാർഡ് കൗൺസിലർ എം ടി മോഹനൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ലിജിയൻ പ്രസിഡൻറ് വി എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . നാഷണൽ കോഡിനേറ്റർ പ്രമോദ് ജി എം പി രമേഷ് കുമാർ എ പി തോമസ് സണ്ണി ജോൺ പ്രദീപ് ആർ നായർ ജീന സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements

