കോട്ടയം നഗരമധ്യത്തിൽ കാറുകൾ കൂട്ടിയിടിച്ചു : അപകടം ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡും ചേരുന്ന ഭാഗത്ത്

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കാറുകളുടെ കൂട്ടിയിടി. ശാസ്ത്രീയരോടും കുരിയൻ ഉതുപ്പ് റോഡും ചേരുന്ന ഭാഗത്താണ് കാറുകൾ കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടുകൂടിയായിരുന്നു സംഭവം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ , ലോഗോസ് ജംഗ്ഷനിൽ നിന്നെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ടു കാറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. കാറുകൾ കെട്ടി വലിച്ചാണ് റോഡിൽനിന്ന് നീക്കം ചെയ്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

Advertisements

Hot Topics

Related Articles