എല്ലാം ശരിയാക്കാൻ തുഷാർ എത്തി..! കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തു; തുഷാർ വെള്ളാപ്പള്ളി ചെയർമാനായി; ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് സുരേഷ് പരമേശ്വരൻ കൗൺസിലർ

കോട്ടയം: മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് വലയുന്ന കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തു. കോട്ടയം യൂണിയനെ ഇനി തുഷാർ വെള്ളാപ്പള്ളി നേരിട്ട് ഭരിക്കും. യൂണിയൻ കമ്മിറ്റിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി ചെയർമാനായ കമ്മിറ്റിയിൽ അഡ്വ.സുനിൽ മുണ്ടപ്പള്ളി വൈസ് ചെയർമാനായും , ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് സുരേഷ് പരമേശ്വരൻ കൺവീനറായും പ്രവർത്തിക്കും.

Advertisements

നിലവിലുണ്ടായിരുന്ന ഭരണ സമിതി ഏഴു മാസം മുൻപ് രാജി വച്ചതിനെ തുടർന്നാണ് കോട്ടയം യൂണിയൻ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തത്. കോട്ടയം യൂണിയൻ നേരിട്ട് മൈക്രോ ഫിനാൻസിന്റെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യോഗം ജനറൽ സെക്രട്ടറിയ്ക്ക് ഒരു വിഭാഗം കൗൺസിലർമാർ അടക്കമുള്ളവർ കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഇവർ പ്രതിഷേധം പ്രകടിപ്പിക്കുകയും രാജി വയ്ക്കുകയും ചെയ്തു. ഇതോടെ കോട്ടയം യൂണിയൻ പൂർണമായും രാജി വയ്ക്കാൻ എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് മുഴുവൻ ഭാരവാഹികളും യൂണിയനിൽ നിന്നും രാജി വച്ചു. ഇതിന് ശേഷം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ രാജി എസ്.എൻ.ഡി.പി യോഗം അംഗീകരിച്ചു. ഇതിന് ശേഷം എസ്.എൻ.ഡി.പി യോഗത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിൽ എത്തിയിരിക്കുന്നത്.

Hot Topics

Related Articles